News - 2024
യുഎഇയിലെ പുതിയ അപ്പസ്‌തോലിക കാര്യാലയം ഉദ്ഘാടനം ചെയ്തു
പ്രവാചകശബ്ദം 04-02-2022 - Friday
അബുദാബി: പരിശുദ്ധ സിംഹാസനവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രമായ പുതിയ അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചർ ഉദ്ഘാടനം ചെയ്തു. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യേക കുർബാന അര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ഊഷ്മളമായ ആശംസകളും യുഎഇയോടുള്ള ആത്മീയ അടുപ്പവും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ ഭൗതിക സാന്നിധ്യം, രാജ്യത്തെ കത്തോലിക്ക സമൂഹത്തോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന ഐക്യത്തിന്റെ മറ്റൊരു അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
സമർപ്പിത ജീവിതത്തിനായുള്ള ആഗോള ദിനം ആചരിച്ചപ്പോൾ, വർഷങ്ങളായി അനേകം സമര്‍പ്പിതരുടെ സേവനത്താൽ യുഎഇ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നും അവരിൽ പലരും മിഷ്ണറിമാരായി വന്നവരാണെന്നും ആർച്ച് ബിഷപ്പ് പെന പാര സ്മരിച്ചു. അബുദാബിയിലെയും അറേബ്യൻ പെനിൻസുലയിലെയും കത്തോലിക്കാ സമൂഹം പ്രത്യാശ നിറഞ്ഞ ക്ഷമയുടെയും ക്രിസ്തീയ ജീവിതത്തിന്റെയും ഉദാഹരണമാണെന്ന് പറയാൻ താന്‍ ധൈര്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും യു.എ.ഇ.യുടെ പുതിയ അപ്പസ്‌തോലിക കാര്യാലയം ഇന്നാണ് തുറക്കുക.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക