India - 2024
സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം നാളെ
17-03-2022 - Thursday
കോതമംഗലം: ദൈവത്തിന്റെ സന്ദേശവാഹകൻ എന്നു ക്രൈസ്തവരും സ്വാമി ഇട്ടിയവിര എന്ന് അക്രൈസ്തവരും വിളിച്ച് ആദരിക്കുന്ന സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം അദ്ദേഹത്തിന്റെ ഭവനമായ ഇരവിനല്ലൂരിലെ ജീവജ്യോതിയിൽ നാളെ നടക്കും. വൈകുന്നേരം 3.30ന് മോൺ. റവ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. സാധു ഇട്ടിയവിര, ജിജോ ഇട്ടി, മാത്യു എം. കണ്ടത്തിൽ, ഡോ. സെബാസ്റ്റ്യൻ ഐക്കര എന്നിവർ പ്രസംഗിക്കും. ജന്മശതാബ്ദി സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക, സാധു ഇട്ടിയവിരയുടെ കൊച്ചുമകൾ മാസ് എമ്മാ മരിയ ജിജോയ്ക്കു നൽകി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രകാശനം ചെയ്യും. യോഗത്തിൽ പ്രമുഖർ പ്രസംഗിക്കും.