Faith And Reason
5000 മീറ്റര്‍ ഉയരത്തില്‍ കിളിമഞ്ചാരോ പര്‍വ്വത മുകളില്‍ ജീവസന്ദേശവുമായി വിശുദ്ധ കുര്‍ബാനയര്‍പ്പണം
പ്രവാചകശബ്ദം 01-04-2022 - Friday
കിളിമഞ്ചരോ: വടക്ക് കിഴക്കൻ ടാൻസാനിയയിലെ അയ്യായിരം മീറ്ററിലധികം ഉയരമുള്ള കിളിമഞ്ചരോ കൊടുമുടിയുടെ മുകളില്‍ പ്രോലൈഫ് ദൗത്യവുമായി വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന വിശ്വാസത്തിന്റെ വേറിട്ട മാതൃകയായി. ഡൊമിനിക്കന്‍ വൈദികനായ ഫാ. കോര്‍വിന്‍ ലോ’യാണ് വടക്ക്-കിഴക്കന്‍ ടാന്‍സാനിയയിലെ നിഷ്ക്രിയ അഗ്നിപര്‍വ്വതവും, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുമായ കിളിമഞ്ചാരോയുടെ മുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ‘വോക്ക് ഫോര്‍ ലൈഫ് വെസ്റ്റ് കോസ്റ്റ്’, ‘ലൈഫ് റണ്ണേഴ്സ്’ എന്നീ പ്രോലൈഫ് സംഘടനകള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുന്ന ഡോളോറെസ് മീഹന്റെ ക്ഷണം സ്വീകരിച്ചാണ് അമേരിക്കയിലെ ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലെ ഹോളി റോസറി ഇടവക വികാരിയായ ഫാ. കോര്‍വിന്‍ ഈ കൊടുമുടി കയറ്റത്തിന്റെ ഭാഗമായത്.
പ്രോലൈഫ് പ്രശ്നങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു കൊടുമുടി കയറ്റത്തിന്റെ ലക്ഷ്യമെന്നും ധ്യാനത്തിനുതകുന്ന ഏറ്റവും നല്ല സമയമാണ് മലകയറ്റമെന്നും ഫാ. കോര്‍വിന്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവകരങ്ങളുടെ സൃഷ്ടിയുടെ അഭൗമ സൗന്ദര്യത്തില്‍ ധ്യാനിക്കാതിരിക്കുവാന്‍ സാധ്യമല്ലെന്നും, ഒരുപാട് പ്രാവശ്യം ജപമാലകള്‍ ചൊല്ലുവാനും, ഇടവകയുടെ ആവശ്യങ്ങള്‍ക്കും തന്നോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും കൊടുമുടിയില്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടുമുടി കയറ്റത്തിനിടയിലെ അനുഭവത്തേക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഇടിമിന്നലിനും, മഴക്കുമാണ് കിളിമഞ്ചാരോ മേഖല സാക്ഷ്യം വഹിച്ചതെന്നും, കൊടുമുടിയുടെ ചില ഭാഗങ്ങളില്‍ രണ്ടിഞ്ചോളം മഞ്ഞു മൂടിക്കിടക്കുകയായിരുന്നെന്നും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലായിരുന്നെന്നുമായിരുന്നു മറുപടി. പ്രതികൂല കാലാവസ്ഥയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തന്നെയായിരുന്നു സംഘത്തിന്റെ തീരുമാനം.
കൊടുമുടിയുടെ മുകളിലെത്തിയപ്പോള്‍ അല്‍പ്പം ഭേദപ്പെട്ട കാലാവസ്ഥയായി. ക്രിസ്തുരാജന് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണം കഴിഞ്ഞ ഉടന്‍ മഴമേഘങ്ങള്‍ മൂടിയത് ഒരത്ഭുതം പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ഫാ. കോര്‍വിന്‍ പറഞ്ഞു. കൊടുമുടിയെ കീഴടക്കുന്നതിലും ഉപരിയായി ദൈവത്തെ പുകഴുത്തുവാനും മറ്റുള്ളവര്‍ക്ക് സാക്ഷ്യമാകുവാനും വേണ്ടി ഇനിയും കൊടുമുടി കയറുവാന്‍ തനിക്കിഷ്ടമാണെന്നും ഈ വൈദികന്‍ പറയുന്നു. തനിക്കൊപ്പം കൊടുമുടികയറിയവരെ കര്‍ത്താവിന്റെ വചനം അറിയിച്ച ശേഷമാണു ഫാ. കോര്‍വിന്‍ കൊടുമുടി ഇറങ്ങിയത്. വൈദികനും സംഘവും നടത്തിയ കിളിമഞ്ചരോ പര്‍വ്വതാരോഹണത്തിന്റെയും ബലിയര്‍പ്പണത്തിന്റെയും ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക