India - 2025

ഏകീകൃത കുര്‍ബാനയര്‍പ്പണം സ്വാഗതാര്‍ഹം: ലെയ്റ്റി കൗണ്‍സില്‍

പ്രവാചകശബ്ദം 09-04-2022 - Saturday

കൊച്ചി: സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കാൻ വേണ്ടി ബ്രദർ മാവുരൂസിന്റെ നേതൃത്വത്തിൽ അതിരൂപതാ ആസ്ഥാനത്തിനു മുന്നിൽ പാതയോരത്തു നടത്തിവന്ന ഉപവാസ സമരത്തിന്റെ 45-ാം ദിവസം തങ്ങളുടെ ആവശ്യങ്ങൾക്ക് സാക്ഷാത്കാരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സീറോ മലബാർ സഭയിലെ ലെയ്റ്റി വിത്ത് സിനഡ് പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓശാനഞായറായ നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും അദ്ദേഹത്തിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിലിന്റെയും നേതൃത്വത്തിൽ ഏകീകൃത കുർബാനയർപ്പണ ശുശ്രൂഷകൾ നടക്കുമെന്നത് ശുഭകരമായ തുടക്കമാണെന്നും റെജി ഇളമത, ചെറിയാൻ കവലയ്ക്കൽ, അഡ്വ. മത്തായി മുതിരേന്തി, സേവ്യർ മാടവന എന്നിവർ പറഞ്ഞു.