India - 2025

ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍

പ്രവാചകശബ്ദം 09-04-2022 - Saturday

മുംബൈ: സുൽത്താൻ ബത്തേരി രൂപതാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൂടിയായ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വുമൺ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇദ്ദേഹം കെസിബിസി യുടെ സെക്രട്ടറി ജനറലും കാർഷിക പുരോഗമന സമിതിയുടെ രക്ഷാധികാരിയുമാണ്.