India - 2025
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 02-05-2022 - Monday
പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ, സ്ഥാപക നേതാവ് പി.സി ഏബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ അവാ ർഡുകൾ പ്രഖ്യാപിച്ചു. പാലാ രൂപതയിലെ ഫാ. കുര്യൻ മാതോത്ത്, മാനന്തവാടി രൂപതയിലെ തോമസ് എറണാട്ട് എന്നിവർക്കാണു പുരസ്കാരം. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് നിർണയ യോഗത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് രക്ഷാധികാരി റവ.ഡോ.തോമസ് മാർ കൂറിലോസ് അവാർഡുകൾ പ്രഖ്യാപിച്ചു.
സംഘടന, സഭ, മിഷൻ, ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനമികവ് വിലയിരുത്തിയാണു പുരസ്കാര ജേതാക്കളെ തെര ഞ്ഞെടുത്തത്. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, ജനറൽ സെക്രട്ട റി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ, സിസ്റ്റർ ലിസി എസ്ഡി, അതുല്യ ജോസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.