India - 2025

ലഹരിമുക്ത കേരളം വാഗ്ദാനം ചെയ്തവര്‍ മദ്യപ്പുഴ ഒഴുക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 29-04-2022 - Friday

ഉളിക്കൽ (കണ്ണൂർ): ലഹരിമുക്ത കേരളത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ ഇപ്പോൾ മദ്യപ്പുഴ ഒഴുക്കുകയാണെന്നു തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഉളിക്കലിൽ മൂന്നു ദിവസമായി നടന്നുവന്ന കെസിബിസി മദ്യവിരുദ്ധസമിതി 23-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുനന്മയ്ക്കായി മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി സൂര്യനുള്ളിടത്തോളം കാലം പ്രതികരിക്കും. മദ്യവിമുക്ത പ്രവർത്തനങ്ങൾക്ക് അഞ്ച് വയസുള്ള വിദ്യാർഥികളെ മുതൽ ചേർത്തുനിർത്തി സാധ്യമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2021ലെ മികച്ച പ്രവർത്തനത്തിന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന അവാർഡ് തലശേരി അതിരൂപത കരസ്ഥമാക്കി. ചെയർമാനിൽനിന്ന് അതിരൂപത ഭാര വാഹികൾ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി. നവകേരളം സൃഷ്ടിക്കുമെന്നു പറയുന്ന സർക്കാർ ഇങ്ങനെ മദ്യശാല അനുവദിച്ചാൽ കേരളത്തിലെ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമെന്നും പിന്നെയെങ്ങനെയാണ് നവകേരളം സൃഷ്ടിക്കാനാകുകയെന്നും ചടങ്ങിൽ അധ്യക്ഷത വഹി ച്ച കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് ചോദിച്ചു.

സമാപനസമ്മേളനത്തിനുമുമ്പ് ഉളിക്കൽ ടൗണിൽ നടന്ന ബഹുജന റാലിക്ക് ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഫാ. ജോസഫ് കാവനാടിയിൽ, ഫാ. ജോസഫ് പൂവത്തോലിൽ, ഫാ. ഷാജി ആശാരിക്കുന്നേൽ, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. അമൽ പഞ്ഞിക്കു ന്നേൽ, ഫാ. ജെയ്സൺ കൂനാനിക്കൽ, സിസ്റ്റർ ജോസ് മരിയ സിഎംസി, മേരിക്കുട്ടി ചാക്കോ പാലയ്ക്കലോടി, ടി.ഡി. ദേവസ്യ, സെബാസ്റ്റ്യൻ കുന്നിന്, ടോമി വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി. 24 കാം .

More Archives >>

Page 1 of 456