India - 2025
സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു കണ്ണീരോടെ വിട
പ്രവാചകശബ്ദം 23-06-2022 - Thursday
കോട്ടയം: യാക്കോബായ സഭ മലബാർ ഭദ്രാസനം മുൻ അധിപന്‍ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു വിശ്വാസി സമൂഹം കണ്ണീരോടെ വിടയേകി. കുറിച്ചി സെന്റ് മേരീസ് സുനോറോ പുത്ത ൻപള്ളിയിൽ പ്രത്യേകം തയാറാക്കിയ കബറിൽ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ (51)യുടെ ഭൗതികശരീരം കബറടക്കി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
8.30നു കബറടക്ക ശുശ്രൂഷയുടെ നാലാം ക്രമത്തോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് ഉൾപ്പടെ സഭയി ലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ചു. പള്ളിയുടെ പുറത്ത് മദ്ബഹയോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു സംസ്കരിച്ചത്. സഖ റിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്തയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എംപി അനുശോചിച്ചു.
രാവിലെ മുതൽ പള്ളിയിൽ പൊതുദർശനത്തിനു വെച്ചിരുന്ന ഭൗതിക ശരീരത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, മാ ർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണ ബാസ്, ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് മാർ തോമസ് തറയിൽ മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, വി.പി. സജീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
