India - 2025
വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
പ്രവാചകശബ്ദം 07-08-2022 - Sunday
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് ആയിരങ്ങൾ തീർത്ഥാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർ പങ്കെടുത്തു. കുടമാളൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യമെത്തിയത്. തുടർന്ന് അതിരമ്പുഴ മേഖലയിൽ നിന്നുള്ള തീർത്ഥാടകരെത്തി. കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ മുഹമ്മ ചങ്ങനാശേരി, തുരുത്തി മേഖലകളിൽ നിന്നുള്ള തീർത്ഥാടകരും ജന്മഗൃഹത്തിലെത്തിച്ചേർന്നു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സ ഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്‍. അതിരൂപതാ വികാരി ജനറാൾ റവ.ഡോ.തോമസ് പാടിയത്ത്, കുടമാളൂർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസ ഫ് മുണ്ടകത്തിൽ എന്നിവർ ജന്മഗൃഹത്തിലും അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലും മാന്നാനം ആശ്രമം റെക്ടർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ മാന്നാനം ആശ്രമ ദേവാലയത്തിലും സന്ദേശം നൽകി.