India - 2025
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട സന്ദർശനം നാളെ
പ്രവാചകശബ്ദം 15-11-2024 - Friday
പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നെത്തുന്ന പ്രതിനിധികൾ നാളെ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കും. തീർത്ഥാടന ദേവാലയത്തിൽ രാവിലെ 6.45ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി എത്തും. 1993ൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ പാസ്റ്ററൽ കൗൺസിലാണ് സിസിഐ.