India

വിവാഹത്തിനൊരുങ്ങുന്നവർക്കും വിവാഹ തടസ്സം നേരിടുന്നവർക്കുമുള്ള പ്രത്യേക ശുശ്രൂഷ

പ്രവാചകശബ്ദം 09-08-2022 - Tuesday

വിവാഹത്തിനായി ഒരുങ്ങുന്നവരും വിവാഹ തടസ്സം നേരിടുന്നവരുമായ സഹോദരങ്ങൾക്കായി കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽവെച്ച് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടക്കുന്നു. 2022 ആഗസ്റ്റ് 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആരംഭിച്ച് ആഗസ്റ്റ് 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷ. 'ബ്ലെസ്സിങ് 2022' എന്ന പേരിൽ 'ദ ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ' ഒരുക്കുന്ന ഈ പ്രാർത്ഥനാ ശുശ്രൂഷ നയിക്കുന്നത് ഫാ. ഷാജി തുമ്പേച്ചിറയിലാണ്.

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സാഗർ രൂപതയുടെ മുൻ ഇടയൻ മാർ ആൻ്റണി ചിറയത്ത്, അനുഗ്രഹീത വചനപ്രഘോഷകരായ റവ.ഫാ.ജോർജ്ജ് പള്ളിക്കുന്നേൽ (ഡയറക്ടർ, ഏഴു മുട്ടം താബോർ ധ്യാനകേന്ദ്രം), റവ.ഫാ.റോയി കണ്ണഞ്ചിറ, ബ്ര സന്തോഷ്.ടി (ക്രിസ്റ്റീൻ ), ബ്രദര്‍ തോമസ് കുമളി, ഡോ. മാമ്മൻ ചെറിയാൻ, ബ്ര ബൈജു മേനാച്ചേരി, ബ്ര. ജോഷി കറുകുറ്റി, ബ്ര ബാബു പോൾ എന്നിവരും നേതൃത്വം നല്കും.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കാരണങ്ങൾ കണ്ടെത്തുവാനും, വ്യക്തിപരമായ മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവസരമുണ്ടായിരിക്കും. അനുരഞ്ജന ശുശ്രൂഷ, ആന്തരീക സൗഖ്യ ശുശ്രൂഷ, വിവാഹ തടസ്സങ്ങൾ മാറാനുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ, ശക്തമായ അനുഭവസാക്ഷ്യങ്ങൾ, ആത്മാവിനെ ഉജ്ജ്വലിപ്പിക്കുന്ന വചന ശുശ്രൂഷ, ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കൽ ഇവയെല്ലാം ഈ ശുശ്രൂഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ക്രിസ്റ്റീൻ, ക്രോസ് തുടങ്ങിയ മിനിസ്ട്രികളുടെ സഹകരണത്തോടെ നടക്കുന്ന ഈ ശുശ്രൂഷയിൽ വിവാഹത്തിന് ഒരുങ്ങുന്നവർ, വിവാഹ തടസ്സം നേരിടുന്നവർ, പുനർവിവാഹത്തിനൊരുങ്ങന്നവർ, തുടങ്ങിയവർക്ക് പങ്കെടുക്കാം.

+ 919495000244, +919495000245 ഈ നമ്പറുകളിൽ വിളിച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് മുൻകൂട്ടി ബുക്ക് ചെയ്യാതെയും ഇതിൽ പങ്കെടുക്കാവുന്നതാണ് മൂന്നു ദിവസത്തെ ഈ ശുശ്രൂഷക്ക് ആഹാരവും താമസ സൗകര്യവുമുൾപ്പടെ 900 രൂപയാണ് ഫീസ്

അന്വേഷണങ്ങൾക്ക്: ‍ +91 8281821927/ +91 94000 53469/+91 94950 23463


Related Articles »