India - 2025

കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം സെപ്റ്റംബർ നാലിന് പിഒസിയിൽ

പ്രവാചകശബ്ദം 28-08-2022 - Sunday

കൊച്ചി: കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം "ജീവസമൃദ്ധി' സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 10 ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നൽകും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടേയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് ജോഷ്വാ മാർ ഇ നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. "മാതൃത്വത്തിലൂടെ നവപുരോഗതി' എന്നതാണ് ജീവസമൃദ്ധി സമ്മേളനത്തിന്റെ ആ പ്തവാക്യം. സ്വാഗതസംഘം ഓഫീസ് എറണാകുളം സൗത്തിൽ ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിശദവിവരങ്ങൾക്ക്: 9846142576 (ജെയിംസ് ആഴ്ചങ്ങാടൻ, ജനറൽ സെക്രട്ടറി).


Related Articles »