India - 2025
വിഴിഞ്ഞം: ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
28-08-2022 - Sunday
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നു തീരത്തുണ്ടായിട്ടുള്ള ഭയാനകമായ തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്തകാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉ ണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ അതിഭീമമാണ്. തുറമുഖ നിർമാണമാണ് ഇതിനു കാരണമെന്നാണ് തീരദേശസമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നത്.
കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കടൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ പഠനങ്ങൾ നടത്തി മുന്നറിയിപ്പുകൾ നല്കിയിരുന്നു.
കഴിഞ്ഞ സർക്കാരിൽ തുറമുഖമന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. 64 ചതുരശ്ര കിലോമീറ്റർ തീരം നഷ്ടമായതായി തിരുവനന്തപുരം എംപി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമാണം നിർത്തിവയ്ക്കണം. ഹരിത ട്രൈബ്യൂണൽ ഉത്തരവുപ്രകാരം തുറമുഖ കരാറുകാരുടെ സഹായത്തോടെ തയാറാക്കുന്ന റിപ്പോർട്ടുകൾ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നവയല്ല.
തീരാക്രമണങ്ങളിൽ ഭൂമിയും ഭവനവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുക ണക്കിനു കുടുംബങ്ങളുടെ പുനരധിവാസത്തിന് അടിയന്തര നടപടികൾ പ്രാവർത്തികമാക്കാൻ സർക്കാർ തയാറാകണം.
തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാ നപരമായ സമരങ്ങൾക്ക് ലത്തീൻ സഭയുടെ പൂർണപിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി. മത്സ്യത്തൊഴിലാളിക്ക് മണ്ണെണ്ണ സബ്സിഡി വർധിപ്പിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള തീരദേശജനതയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ, മെത്രാന്മാ രായ ഡോ. വിൻസന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേ രിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. പീറ്റർ അബീർ, ഡോ. വർഗീ സ് ചക്കാലക്കൽ, ഡോ. അലക്സ് വടക്കുംതല, ഡോ. ജെയിംസ് ആനാ പറമ്പിൽ എന്നിവർ പങ്കെടുത്തു.