India - 2024
ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി
പ്രവാചകശബ്ദം 11-09-2022 - Sunday
കൊച്ചി: വിഴിഞ്ഞത്തെ പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ് നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടും 14 മുതൽ 18 വരെ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ നടക്കുന്ന ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി. കെആർഎൽസിബിസിയുടെ (കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ) ആഭിമുഖ്യത്തിലും തീരദേശ രൂപതകളുടെ നേതൃത്വത്തിലുമുള്ള മാർച്ചിൽ രൂപതകളിൽ നിന്നു സാധിക്കുന്നത് പ്ര തിനിധികൾ പങ്കെടുക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മ ലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
18ന് തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിക്കു ന്ന മാർച്ച് അദാനി തുറമുഖത്ത് സമാപിക്കും. വിഴിഞ്ഞം തുറമുഖ നിർ മാണത്തിന്റെ പ്രത്യാഘാതങ്ങളുടെ ഫലമായി വിനാശകരവും ഭയാന കവുമായവിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജനസമു ഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി നട ത്തുന്ന പോരാട്ടം അമ്പതുദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് ബഹുജനമാർച്ച്.
18ന് തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിക്കുന്ന മാർച്ച് അദാ നി തുറമുഖത്ത് സമാപിക്കും. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങളു ടെ ഫലമായി വിനാശകരവും ഭയാനകവുമായവിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജനസമൂഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ന ടത്തുന്ന പോരാട്ടം അമ്പതുദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് ബഹുജന മാര്‍ച്ച്.