India - 2025

തിരുനാൾ പ്രദക്ഷിണത്തിൽ രൂപക്കൂട് വഹിച്ച് വീട്ടമ്മമാർ

19-09-2022 - Monday

കാലടി: മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ കാണിക്ക മാതാവിന്റെ തിരുനാൾ പ്രദക്ഷിണത്തിൽ ഇത്തവണ വിശുദ്ധയുടെ രൂപക്കൂട് വഹിച്ചത് വീട്ടമ്മമാർ. സാധാരണ പള്ളിത്തിരുന്നാളിൽ പ്രദക്ഷിണത്തിന് ഇതുവരെ പുരുഷൻമാർ മാത്രമാണ് വിശുദ്ധയുടെ രൂപവുമായി പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി വിശുദ്ധയുടെ രൂപം വഹിച്ചത് ഇടവകയിലെ 28 വീട്ടമ്മമാർ ചേർന്നാണ്. ഒരേ നിറത്തിലുള്ള വേഷമണിഞ്ഞ് വനിതകൾ രൂപക്കൂട് വഹിച്ചത് വേറിട്ട കാഴ്ചയായി.

മറ്റൊരു പള്ളികളിലും ഇതുവരെ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ രൂപം വഹിക്കുന്നത് സ്ത്രീകളായിരിന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദക്ഷിണം നടന്നതെന്ന് വികാരി ഫാ. ബിജോയി പാലാട്ടി പറഞ്ഞു. തിരുനാൾ കമ്മിറ്റി ചേർന്നാണ് പുത്തൻ തീരുമാനമെടുത്തത്. ഇടവകയിലും മറ്റ് പള്ളിയിൽനിന്നു വന്നവർക്കും പ്രദക്ഷിണം കൗതുകമുണർത്തി. രണ്ടായിരത്തിലാണ് മറ്റൂർ സെന്റ് മേരീസ് പള്ളി സ്ഥാപിതമായത്. അതിനുമുമ്പ് പള്ളി മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായിരുന്നു. 286 വീടുകൾ ഇടവകാതിർത്തിയിലുണ്ട്.


Related Articles »