India - 2025

അഞ്ചു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ലോഗോസ് ബൈബിൾ ക്വിസ് ഇന്ന്

പ്രവാചകശബ്ദം 25-09-2022 - Sunday

കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത് ലോഗോസ് ബൈബിൾ ക്വിസ് ഇന്നു നടക്കും, ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്നറിയപ്പെടുന്ന ലോഗോസ് ബൈബിൾ ഉച്ചക്ക് 2 മുതൽ 3.30വരെയാണു നടക്കുക. 4.90 ലക്ഷം പേരാണ് ഇക്കുറി പരീക്ഷയിൽ പങ്കെടുക്കുന്നത്. അരലക്ഷത്തിലധികം പേർ പരീക്ഷയെഴുതുന്ന എറണാകുളം അങ്കമാലി അതിരൂപതയാണ് രജിസ്ട്രേഷനകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളതെന്നു കെസിബിസി ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് അറിയിച്ചു.

തൃശൂർ അതിരൂപതയും പാലാ രൂപതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരാണ്. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നത് കുറവിലങ്ങാട് മർത്തമറിയം പള്ളിയും, രണ്ടാം സ്ഥാനം എഴുപുന്ന രസെന്റ് റാഫേൽ പള്ളിയുമാണ്. ലോഗോസ് ക്വിസിന്റെ സെമിഫൈനൽ മത്സരങ്ങൾ നവംബർ ആറിനും പ്രതിഭാമത്സരങ്ങൾ നവംബർ 18,24 തീയതികളിലും പാലാരിവട്ടം പിഒസിയിൽ നടക്കും.


Related Articles »