India - 2024

കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നാഷ്ണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ്

പ്രവാചകശബ്ദം 12-10-2022 - Wednesday

ന്യൂഡൽഹി: പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് നാഷ്ണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ്. കോടതി നപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രമാണ് തിടുക്കത്തിൽ ഒരുകമ്മീഷനെ നിയമിച്ചതിനു പിന്നിലെന്ന് കൗൺസിൽ കുറ്റപ്പെടുത്തി. ദളിത് ക്രൈസ്തവരെ കൂടി പട്ടികജാതിയിൽ ഉൾക്കൊള്ളിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ഉറപ്പു നൽകിയിട്ടുള്ളതാണ്.

എന്നാൽ, കൽക്ക കലേക്കർ, രംഗനാഥ് മിശ്ര കമ്മീഷൻ ഉൾപ്പെടെ നിരവധി കമ്മീഷനുകളെ ഇക്കാര്യം പഠിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ കോടതിയിൽ വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനു വീണ്ടും ഒരു സമിതിയെ കൂടി നിയോഗിക്കുകയാണു ചെയ്തത്. എല്ലാവിധ നിയമവശങ്ങളും പരിശോധിച്ചു സർക്കാർ നിയോഗിച്ച കമ്മീഷനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു നാഷണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചത്.


Related Articles »