News

പ്രോലൈഫ് വീഡിയോകളില്‍ യൂട്യൂബിന് അസ്വസ്ഥത; വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നല്‍കുന്നു

പ്രവാചകശബ്ദം 12-10-2022 - Wednesday

ന്യൂയോര്‍ക്ക്: കത്തോലിക്ക പ്രസ്ഥാനങ്ങളും, മറ്റ് പ്രോലൈഫ് സംഘടനകളും പോസ്റ്റ് ചെയ്യുന്ന ഭ്രൂണഹത്യ വിരുദ്ധ വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നൽകുന്ന നയം യൂട്യൂബ് നടപ്പിലാക്കി. സന്ദേശത്തോടൊപ്പം ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഒരു വെബ്സൈറ്റിൽ പ്രവേശിക്കാനുള്ള ലിങ്കും യൂട്യൂബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പിനൊപ്പം നൽകുന്ന രീതിയാണ് യൂട്യൂബ് ആരംഭിച്ചിരിക്കുന്നത്. പുതിയ യൂട്യൂബ് നയത്തിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. യഹൂദ, ക്രൈസ്തവ പാരമ്പര്യം രാഷ്ട്രീയ നിയമ സാംസ്കാരിക മേഖലകളിൽ നടപ്പിലാക്കാൻ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിക്സ് ആൻഡ് പബ്ലിക് പോളിസി സെന്ററിന്റെ, പ്രോജക്ട് വിഭാഗത്തിന്റെ നിരീക്ഷക ക്ലാര മോറൽ യൂട്യൂബ് നയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

മുൻവിധിയോടെ ഭ്രൂണഹത്യയെ എതിർക്കുന്നവർ ഉന്നയിക്കുന്ന കാര്യങ്ങൾ തള്ളിക്കളയാൻ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന നയമാണ് ഇതെന്ന് അവർ കുറ്റപ്പെടുത്തി. ഇങ്ങനെ ഒരു നയം നടപ്പിലാക്കാൻ യൂട്യൂബിന് നിയമപരമായ അവകാശമില്ലെന്നും മോറൽ വ്യക്തമാക്കി. പ്രോലൈഫ് സംഘടനകൾക്കും അവരുടെ സന്ദേശങ്ങൾക്കും മേലുളള രാഷ്ട്രീയപരമായ വലിയ വിവേചനമാണ് മുന്നറിയിപ്പ് സന്ദേശങ്ങളെന്ന് ക്ലാര മോറൽ കൂട്ടിചേർത്തു. വൈദികരുടെത് ഉൾപ്പെടെയുള്ള നിരവധി പ്രോലൈഫ്, കത്തോലിക്കാ വീഡിയോകളെയാണ് പുതിയ നയം ബാധിച്ചിരിക്കുന്നത്.

ഭ്രൂണഹത്യ നടത്തുന്നത് ഒരു വാടക കൊലയാളിയെ ഏർപ്പെടുത്തുന്നതിനോട് തുലനം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ഒരു വീഡിയോയും, യൂട്യൂബ് മുന്നറിയിപ്പ് നൽകുന്ന വീഡിയോകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. വേർഡ് ഓൺ ഫയർ മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരൺ, ലൈവ് ആക്ഷൻ സംഘടന, അമേരിക്കൻ മെത്രാൻ സമിതി തുടങ്ങിയവരുടെ വീഡിയോകൾക്കും ഇത് ബാധകമായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഭ്രൂണഹത്യ രീതികളെ പറ്റിയുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ജൂൺ 21നു പ്രഖ്യാപനം നടത്തിയിരുന്നു. അതേസമയം ഇത് ആദ്യമായല്ല യൂട്യൂബ് ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിക്കുന്നത്.

കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »