India - 2025
തുടർച്ചയായ ക്രൈസ്തവ അവഹേളനം അപലപനീയം: എസ്എംവൈഎം പാലാ
പ്രവാചകശബ്ദം 19-10-2022 - Wednesday
പാലാ: മുൻമന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെ.ടി ജലീലിന്റെ സന്യസ്തർക്കു നേരെ തുടർച്ചയായി ഫേസ്ബുക്കിലൂടെ നടത്തുന്ന പരാമർശത്തിനെതിരെ എസ്.എം.വൈ.എം പാലാ രൂപത പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ നേതാക്കളുടെ തുടർച്ചയായിട്ടുള്ള അവഹേളനം നിരാശജനകമാണ്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അതിന് നേതൃത്വം കൊടുക്കുന്ന വൈദികരെ അവഹേളിക്കുന്ന രീതിയിലുള്ള വിവിധ സംഘടനകളുടെ പ്രചാരണത്തിനെതിരെയും യോഗത്തിൽ പ്രതിഷേധിച്ചു. തുടർച്ചയായി നടത്തപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടിത നീക്കമാണെന്നും ക്രൈസ്തവരെ മനഃപൂർവം അപമാനിക്കുന്നതിന് വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്.എം.വൈ.എം രൂപത പ്രസിഡൻറ് ജോസഫ് കിണറ്റുകര യോഗത്തിന് അധ്യക്ഷത വഹിച്ചു. എസ്. എം.വൈ.എം രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി , ജോയിൻ ഡയറക്റ്റർ സി. ജോസ്മിത എസ്.എം.എസ്., ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ,വൈസ് പ്രസിഡൻറ് റിന്റു റെജി, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യ കാക്കനിയിൽ, ലിയ തെരെസ് ബിജു, ലിയോൺസ് സൈ, അഡ്വ. സാം സണ്ണി, ഗ്രീഷ്മ ജോയൽ, ബ്രദർ ജയിംസ് മേൽവെട്ടം തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.