India - 2025

കേരള സഭ നവീകരണം: വിമലഹൃദയ പ്രതിഷ്ഠ പിഒസിയിൽ നടന്നു

പ്രവാചകശബ്ദം 01-11-2022 - Tuesday

കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരളസഭാ നവീകരണ വർഷാചരണത്തിന്റെ ഭാഗമായുള്ള വിമലഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയിൽ ഇന്നലെ നടന്നു. കോഴിക്കോട്, കൊടുങ്ങല്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള ദീപശിഖക ൾക്കു സ്വീകരണം നൽകി. കേരള സഭാനവീകരണം ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയൂസ് ദീപശിഖ ക്യാപ്റ്റന്മാരെ ആദരിച്ചു. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ബിഷപ്പ് മാർ ഐറേനിയോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാ ലയ്ക്കാപ്പിള്ളി തുടങ്ങവർ സഹകാർമികരായി. വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥനയ്ക്കു കർദ്ദിനാൾ നേതൃത്വം നൽകി. പ്രോഗ്രാം കോ ഓർഡിനേറ്റർ റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി നന്ദി പറഞ്ഞു.


Related Articles »