Youth Zone - 2025

കുടുംബത്തിന്റെയും ജീവന്റെയും മൂല്യം പ്രഘോഷിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തെരുവുകളെ കീഴടക്കി ആയിരങ്ങള്‍

പ്രവാചകശബ്ദം 24-11-2022 - Thursday

സാന്റോ ഡോമിന്‍ഗോ: കുടുംബത്തിന്റെയും ജീവന്റെയും മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘ദി നാഷണല്‍ ഫാമിലി കമ്മീഷന്‍’ (സി.എന്‍.എഫ്) ഇക്കഴിഞ്ഞ ഞായറാഴ്ച കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശവ്യാപകമായി സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. “എന്റെ കുടുംബത്തിനു വേണ്ടി ഒരു ചുവട്” എന്ന പേരില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തെരുവുകളെ ഇളക്കി മറിക്കുകയായിരുന്നു. മാര്‍ച്ചിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും, വചന വിചിന്തനങ്ങളും ഉണ്ടായിരുന്നു. തലസ്ഥാന നഗരമായ സാന്റോ ഡോമിന്‍ഗോയില്‍ നടന്ന മാര്‍ച്ചിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് രൂപത മെത്രാന്‍ ബെനിറ്റോ ആഞ്ചെലെസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കുടുംബ വ്യവസ്ഥയുടെ സൗന്ദര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന എല്ലാറ്റില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കുവാന്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിലൂടെ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. അമൂല്യമായ ബന്ധങ്ങളെ സംരക്ഷിക്കുവാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. വിവേചന ശേഷിയോടും സ്നേഹത്തോടും കൂടി ഭവനങ്ങളില്‍ പ്രവേശിക്കുവാന്‍ ആഹ്വാനം ചെയ്ത മെത്രാന്‍ “കര്‍ത്താവ് നിങ്ങളുടെ കൂടെയുണ്ട്, സഭ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് ജീവിത പങ്കാളിയോട് പറയുവാനും ആഹ്വാനം ചെയ്തു. സാന്റിയാഗോ ഡെ ലോസ് കാബല്ലെറോസ് അതിരൂപതയില്‍ നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ക്കൊപ്പം ആര്‍ച്ച് ബിഷപ്പ് മോണ്‍. ഫ്രെഡ്ഢി ബ്രെട്ടോണ്‍ മാര്‍ട്ടിനെസും പങ്കെടുത്തു.

ദൈവം നല്‍കിയ നിധിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടെന്നും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നവരും അമ്മയുടെ ഉദരത്തില്‍ കഴിയുന്നവരുടെയും ജീവനെ സംരക്ഷിക്കുവാന്‍ ബാധ്യതയുണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. അമ്മയുടെ ഉദരത്തില്‍ കഴിയുന്ന നിഷ്കളങ്ക ജീവനുകളെ സംരക്ഷിക്കുവാനാണ് നമ്മുടെ ആഗ്രഹമെന്നു രാജ്യം മുഴുവന്‍ അറിയേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. 2012-ലാണ് നാഷ്ണല്‍ ഫാമിലി കമ്മീഷന്‍ ആദ്യമായി ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 2020-ലും 2021-ലും കോവിഡ് മഹാമാരി കാരണം പരിമിതമായ രീതിയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഇത്ര വിപുലമായി രീതിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »