India - 2024

നസ്രാണിമാർഗം കൂട്ടായ്മയുടെ പദ്ധതികൾക്ക് തുടക്കം

പ്രവാചകശബ്ദം 27-11-2022 - Sunday

നല്ലതണ്ണി: പഠനം, ജീവിതം പങ്കുവയ്ക്കൽ എന്നീ മൂല്യങ്ങളിൽ ഊന്നിയുള്ള നസ്രാണിമാർഗം കൂട്ടായ്മയുടെ പുതിയ നാല് പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിവിധ ജീവിതമേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ, നസ്രാണിമാർഗം കൂട്ടായ്മയു ടെ ആത്മീയ പിതാവായ മാർ ജേക്കബ് മുരിക്കനോടൊപ്പം, നീണ്ടകാലത്തെ പ്രാർത്ഥ നയുടെയും പഠനത്തിന്റെയും വെളിച്ചത്തിൽ രൂപംകൊടുത്ത പദ്ധതികളുടെ ഉദ്ഘാട നം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ലോകത്തെവിടെയുമുള്ള സീറോ മലബാർ വിശ്വാസികൾക്ക് പരസ്പരം സംവദിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള വെബ്സൈറ്റ് (www.nazranimargam.com) കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ലോഞ്ച് ചെയ്തു.

നാലു ഭൂഖണ്ഡങ്ങളിലായി നടത്തപ്പെട്ട ബൈബിൾ പഠന പരമ്പരയുടെ രണ്ടാം ഘട്ട ത്തിൽ, ഓരോ ആഴ്ചയിലെയും വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ പഠിക്കുവാനും ചർച്ച ചെയ്യു വാനും സാധിക്കുന്ന മാർഗം' പദ്ധതിയിൽ മാർ ജേക്കബ് മുരിക്കൻ മംഗളവാർത്തക്കാലം ആദ്യ ആഴ്ചയുടെ വചന സന്ദേശം നൽകി. തുടർന്നുള്ള ആഴ്ചകളിൽ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ട്കുന്നേൽ നേതൃത്വം വഹിക്കും.നസ്രാണിമാർഗം ലിറ്റർജിക്കൽ ജേർണൽ നല്ലതണ്ണി മാർത്തോമാ ശ്ലീഹാ ദയറാ സ്ഥാപകനും ചരിത്രകാരനുമായ റവ. ഡോ. സേവ്യർ കൂടപ്പുഴ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന് നൽകി നിർവഹിച്ചു.

റിഫ്രഷ് പദ്ധതിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിച്ചു. നസ്രാണി മാർഗം റിസോഴ്സ് ടീം ഒരുക്കിയ വിവിധ പ ദ്ധതികളുടെ ആദ്യത്തെ പ്രസന്റേഷൻ കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥികളാ യ ആന്റോ, സെബിൻ, സാബാസ് എന്നിവർ ചേർന്നു നിർവഹിച്ചു. ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് സന്ദർശിക്കാം.


Related Articles »