India - 2025

ക്രൈസ്തവർ അനുഭവിക്കുന്ന അവഗണനകൾക്കെതിരെ ക്രിസ്തീയ വിശ്വാസികൾ ഒന്നിക്കണം: ജസ്റ്റിസ് ജെ. ബി. കോശി

പ്രവാചകശബ്ദം 19-12-2022 - Monday

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്ത​വ​ർ അ​നു​ഭ​വി​ക്കു​ന്ന അ​വ​ഗ​ണ​ന​ക​ൾ​ക്കെ​തി​രെ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും അ​തി​നാ​യി ക്രി​സ്തീ​യ വിശ്വാസി​ക​ൾ എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും ക്രൈ​സ്ത​വ​രു​ടെ പി​ന്നാക്കാ​വ​സ്ഥ പ​ഠി​ക്കു​വാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക്രിസ്തീ​യ മൈ​നോ​റി​റ്റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി അ​ഭി​പ്ര​യ​പ്പെ​ട്ടു. രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കാ​ലി​ക പ്ര​സ​ക്തി എ​ന്നു​ള്ള വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് സീ​റോ മ​ല​ബാ​ർ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് കമ്മീഷ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ ക്ലാ​സ് ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നെ രൂ​പ​ത ക്രി​സ്ത്യ​ൻ മൈ​നോ​രി​റ്റി സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ഫി​ൻ പെ​ട്ട പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​യ് പാ​ലി​യേ​ക്ക​ര, ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഇ.​ടി. തോ​മ​സ്, രൂ​പ​ത പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി കോ​-ഒാഡി​നേ​റ്റ​ർ റവ.​ ഡോ. ജി​നോ മാ​ള​ക്കാ​ര​ൻ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡേ​വി​സ് ഉൗ​ക്ക​ൻ, രൂ​പ​ത ന്യൂ​ന​പ​ക്ഷ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ന്നേ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.