India - 2025
ജനുവരി 5 ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനാദിനമായി ആചരിക്കും
പ്രവാചകശബ്ദം 02-01-2023 - Monday
ഇരിങ്ങാലക്കുട: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം യാത്രാമൊഴി ചൊല്ലുന്ന മൃതസംസ്കാര ദിനമായ ജനുവരി 5 ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനദിനമായി ആചരിക്കും ബിഷപ്പ് മാർ പോളി കണ്ണൂക്കാടനാണ് പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതസംസ്കാര ദിനത്തിൽ രൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുസ്മരണ സമ്മേളനം നടത്തുന്നത് അഭികാമ്യമാണെന്നു ബിഷപ്പ് പറഞ്ഞു.
മൃതസംസ്കാരസമയത്ത് കറുത്തകൊടി നാട്ടിയും പാപ്പയുടെ ചിത്രം അലങ്കരിച്ചുവച്ചും പുഷ്പാർച്ചന നടത്തിയും പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടതാണ്. ജനുവരി അഞ്ചാം തിയതിയോ അതിനു മുന്‍പോ മാർപാപ്പയുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി കുർബാന, ഒപ്പീസ് എന്നിവ പള്ളിച്ചെലവിൽ നിർവഹിക്കേണ്ടതാണ്. അഞ്ചുവരെയുള്ള തീയതികളിൽ മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ള എല്ലാം പരിപാടികളും ആർഭാടം ഒഴിവാക്കി നടത്തേണ്ടതാണെന്നും മാർ പോളി കണ്ണൂക്കാടന്‍ നിർദ്ദേശിച്ചു.