India - 2025
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ പുതിയ നിയമനങ്ങൾ
പ്രവാചകശബ്ദം 07-01-2025 - Tuesday
കാക്കനാട്: സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയിൽ (Committee for Education) പുതിയ സെക്രട്ടറിമാരെ നിയമിച്ചു. റവ. ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും റവ. ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ ഹയർ സെക്കന്ററി ഉൾപ്പെടയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി നിയമിതരായി.
ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം സെന്റ് ബെർക്കുമൻസ് (SB) കോളേജിന്റെ പ്രിൻസിപ്പൽ ആയും, കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ കോർപ്പറേറ്റ് മാനേജർ ആയും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ഡോ. ടി. സി. തങ്കച്ചൻ അനാരോഗ്യത്തെത്തുടർന്നു ഒഴിവായതിനാലാണ് പുതിയ നിയമനങ്ങൾ. സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ മാർ ജോസഫ് കല്ലറങ്ങാട്ടാണ് പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്.