Purgatory to Heaven. - 2024

Purgatory for future

സ്വന്തം ലേഖകന്‍ 23-07-2016 - Saturday

“ഉടമസ്ഥന്‍ അശ്രദ്ധനായാല്‍ മേല്‍ക്കൂര ഇടിഞ്ഞ് വീഴും, അവന്‍ അലസനായാല്‍ പുര ചോരും” (സഭാ പ്രസംഗകന്‍ 10:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-25

“അവരെ പിന്തുടരുമ്പോള്‍, മറ്റുള്ളവര്‍ (അലസന്‍മാരായവര്‍) വിലപിച്ചു: “പെട്ടെന്ന്‍, പെട്ടെന്ന്‍, അപര്യാപ്തമായ സ്നേഹത്താല്‍ സമയം നഷ്ടപ്പെടാതിരിക്കാന്‍; എവിടെയാണ്‌ നന്മക്ക് വേണ്ടി നിശിതമായ ഉത്സാഹമുള്ളത്, അവിടെ ദൈവകൃപ പുതിയ പച്ചപ്പ്‌ കണ്ടെത്തുന്നു” – ഡാന്റെ (Purgatorio, Canto 18).

“അലസന്‍മാര്‍ പെട്ടെന്ന് തന്നെ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നവരാണ്; എല്ലായിടത്തും തള്ളികയറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചവര്‍ക്ക് ബോധ്യമാവും. ശാരീരികകമായ സങ്കീര്‍ണ്ണതകളും അവര്‍ക്ക് തീര്‍ച്ചയായും നേരിടേണ്ടതായി വരും, അവരുടെ ശരീരവും പാദങ്ങളും ക്ഷീണിച്ച് തളരും, എന്നാല്‍പോലും അവരുടെ മനസ്സുകള്‍ക്ക് വിശ്രമിക്കുവാനുള്ള അനുവാദം ഉണ്ടായിരിക്കുകയില്ല. എന്നിരുന്നാലും എല്ലാ അനുതാപികള്‍ക്കുമെന്ന പോലെ ഇവിടേയും നീതിബോധം വലയം ചെയ്യും. കാരണം ‘എവിടെയാണ്‌ നന്മക്ക് വേണ്ടി നിശിതമായ ഉത്സാഹമുള്ളത്,’ ‘അവിടെ ദൈവകൃപ പുതിയ പച്ചപ്പ്‌ കണ്ടെത്തുന്നു.’ തങ്ങളുടെ സഹനങ്ങളുടെ പ്രതിഫലമായി തങ്ങളുടെ മഹത്വത്തിനൊരു പുനര്‍ജ്ജന്മം (പുതിയ പച്ചപ്പില്‍) ലഭിക്കുമെന്ന കാര്യം അവര്‍ മനസ്സിലാക്കും, അതിനു ശേഷം അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും”

(അല്ലെന്‍ മാന്‍ഡല്‍ബോം, ഇറ്റാലിയന്‍ സാഹിത്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ പണ്ഡിതന്‍, കവി, ഡിവൈന്‍ കോമഡിയുടെ പരിഭാഷകന്‍).

വിചിന്തനം:

മെല്ലെ മെല്ലെ, വിരാമമിട്ട്, ധ്യാനിക്കുക. തങ്ങളുടെ അലസതമൂലം പാപികളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)