Videos

"ദൈവത്തെ ആരാധിക്കാനാണ് പള്ളിയിൽ പോകുന്നതെങ്കിൽ- പള്ളിയിൽ പോകരുത്" | ഈ വീഡിയോ ഏറ്റെടുത്തവർ യഥാർത്ഥ സത്യം തിരിച്ചറിയുക

പ്രവാചകശബ്ദം 19-02-2023 - Sunday

കഴിഞ്ഞ ദിവസങ്ങളിൽ സിഎസ്ഐ സമൂഹത്തിലെ ഒരു വൈദികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. "ദൈവത്തെ കാണാൻ, ദൈവത്തെ ആരാധിക്കാനാണ് പള്ളിയിൽ പോകുന്നതെങ്കിൽ- പള്ളിയിൽ പോകരുത്" എന്നാണ് വീഡിയോയിൽ പറയുന്നത്. ഒരു മിനിറ്റിലുള്ള ഈ വീഡിയോയിൽ തന്റെ വാദം ന്യായീകരിക്കാൻ ഇദ്ദേഹം പല വാദങ്ങൾ നിരത്തുന്നുമുണ്ട്. എന്നാൽ എന്താണ് സത്യം? വീഡിയോയിൽ ഉന്നയിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി അപഗ്രഥിച്ച് വിഷയത്തിലെ അബദ്ധ പ്രബോധനം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാണിക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.

'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ചോദ്യോത്തരവേളയിൽ, അരുൺ അച്ചൻ നൽകിയ കൃത്യമായ വിശദീകരണം കേൾക്കാം. മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കാം.

More Archives >>

Page 1 of 27