News - 2024

യുകെയില്‍ ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിനു അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെയുള്ള 2 കത്തോലിക്കര്‍ക്ക് നീതി

പ്രവാചകശബ്ദം 20-02-2023 - Monday

ബര്‍മിംഗ്ഹാം: യു‌കെയില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തി എന്നാരോപിച്ചുകൊണ്ട് അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെ രണ്ട് കത്തോലിക്കരെ കോടതി കുറ്റവിമുക്തരാക്കി. ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയാണ് ബര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. സീന്‍ ഗൗഘിനെയും 'മാര്‍ച്ച് ഫോര്‍ ലൈഫ്' യുകെയുടെ കോര്‍ഡിനേറ്ററായ ഇസബെല്‍ വോഗന്‍ സ്പ്രൂസിനേയും കുറ്റവിമുക്തരാക്കിയത്. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമ സംഘടനയായ 'അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡ'മാണ് (എഡിഎഫ് യു.കെ) ഇവര്‍ക്ക് വേണ്ടി ഈ കേസ് ഏറ്റെടുത്തിരിന്നത്.

നേരത്തെ ബര്‍മിംഗ്ഹാം അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നിലുള്ള പ്രസംഗം വിലക്കുന്ന പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലാണ് കേസെടുത്തത്. അടച്ചിട്ടിരുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ “അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുമ്പോള്‍ പോലീസെത്തി തങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും അബോര്‍ഷന്‍ കേന്ദ്രത്തിലെ സേവനത്തിനെത്തിയവരെ തടസ്സപ്പെടുത്തിയെന്ന് കുറ്റം ചുമത്തുകയുമായിരുന്നുവെന്ന് ഫാ. ഗൗഘ് പറഞ്ഞു. തന്റെ കാറില്‍ ഒട്ടിച്ചിരുന്ന ‘അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍’ എന്ന സ്റ്റിക്കറിന്റെ പേരില്‍ മറ്റൊരു കുറ്റവും വൈദികന്റെ മേല്‍ ചുമത്തുകയുണ്ടായി.



അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആരേയും കുറ്റവാളികളേപ്പോലെ അറസ്റ്റ് ചെയ്യുവാന്‍ കഴിയില്ലായെന്നു വോഗന്‍ സ്പ്രൂസ് പറഞ്ഞു. പൊതുസ്ഥലങ്ങളിലെ സാമൂഹ്യ വിരുദ്ധതയും, പ്രാദേശിക സമൂഹത്തിന്റെ ജീവിത നിലവാരത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളും തടയുക എന്ന വ്യാഖ്യാനത്തോടെയാണ് പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമം നേരത്തെ കൊണ്ടുവന്നത്. ജാഗരണ പ്രാര്‍ത്ഥന, വിശുദ്ധ ജലം തളിക്കല്‍, രോഗി പോകുമ്പോള്‍ കുരിശ് വരക്കല്‍, വിശുദ്ധ ലിഖിതങ്ങള്‍ വായിക്കല്‍, പ്രതിഷേധം തുടങ്ങിയവ തടയുവാന്‍ ഈ നിയമം പ്രാദേശിക അധികാരികള്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

Tag:Two UK Catholics acquitted after being charged for praying in front of abortion clinic, Isabel Vaughan-Spruce, Father Sean Gough Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »