News - 2024

മേഘാലയയിൽ വാഹനാപകടം: വൈദികനും 3 കന്യാസ്ത്രീകളും ഉൾപ്പെടെ 6 മരണം

പ്രവാചകശബ്ദം 27-02-2023 - Monday

ഷില്ലോംഗ്: മേഘാലയയിൽ അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗിൽനിന്നു സിമന്റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിർ ദിശയിൽ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിൻ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിർക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാൻ എന്നിവരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്.

ആസാമിലെ ബൊന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവർ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

1970 ഫെബ്രുവരി 10ന് ജനിച്ച ഫാ. ദാസ് 2005 നവംബർ 20നാണ് വൈദികനായി അഭിഷിക്തനായത്. 1985-ൽ തേസ്പൂർ രൂപതയുടെ കീഴിൽ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയിൽ പെൺകുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴിൽ പരിശീലന കേന്ദ്രവും ഒരു ഡിസ്പെൻസറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തിൽ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

Tag: Priest, 3 nuns among 6 died in Meghalaya road accident, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »