Youth Zone

പ്രാര്‍ത്ഥിച്ചതിന് ജോലിയില്‍ നിന്നു പിരിച്ചുവിട്ട അമേരിക്കന്‍ ഫുട്ബോള്‍ കോച്ചിന് 20 ലക്ഷം ഡോളറിന്റെ നഷ്ട്ടപരിഹാരം

പ്രവാചകശബ്ദം 21-03-2023 - Tuesday

വാഷിംഗ്ടണ്‍ ഡി‌.സി: മൈതാനത്തു പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അമേരിക്കയിലെ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡി ഈ മാസം ജോലിയില്‍ തിരികെ പ്രവേശിക്കും. കെന്നഡിക്കു അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. കോടതിവിധിയേ തുടര്‍ന്ന്‍ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ബോര്‍ഡ് ഏതാണ്ട് 20 ലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തുകയായിരിന്നു. മൈതാനത്ത് പ്രാര്‍ത്ഥിക്കുവാനുള്ള കെന്നഡിയുടെ അവകാശം ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ സുപ്രീം കോടതി വിധിച്ചിരിന്നു. കെന്നഡിയുടെ വക്കീല്‍ ഫീസായി 17,75,000 ഡോളര്‍ നല്‍കുവാനും സ്കൂള്‍ ഡിസ്ട്രിക്റ്റ് തീരുമാനിച്ചിട്ടുണ്ട്.

‘ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ 2023 സീസണില്‍ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ അസിസ്റ്റന്റ് ഫുട്ബോള്‍ കോച്ചായി കെന്നഡി ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ വ്യക്തമാക്കി. കെന്നഡിയുടെ ജോലി സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. മറ്റുള്ള എല്ലാ അസിസ്റ്റന്റ് കോച്ചുകളേയും പോലെ കോച്ചിംഗ് സ്റ്റാഫിന്റെ ആശയവിനിമയങ്ങളിലും, യോഗങ്ങളിലും ഫുട്ബോള്‍ പരിശീലങ്ങളിലും കെന്നഡിയേക്കൂടി ഉള്‍പ്പെടുത്തിയിരിക്കണമെന്നു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കെന്നഡി 2008 മുതല്‍ അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബ്രിമെര്‍ട്ടണിലെ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ ഫുട്ബോള്‍ കോച്ചായി സേവനം ചെയ്തുവരികയായിരുന്നു. ഓരോ മത്സരത്തിനു ശേഷവും മൈതാനത്തിന്റെ 50 വാര അകലെവെച്ച് അദ്ദേഹം തനിയെ പ്രാര്‍ത്ഥിക്കുമായിരുന്നു. ക്രമേണ വിദ്യാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പം ചേരുവാന്‍ തുടങ്ങി. അതൊരു കൂട്ടായ്മ ആയതോടെ വിശ്വാസപരമായ ലഘുപ്രഭാഷണങ്ങളും അദ്ദേഹം പങ്കുവെച്ചിരിന്നു. ക്രമേണ ലോക്കര്‍ റൂം പ്രാര്‍ത്ഥനകളും അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി.

2015-ല്‍ സ്കൂള്‍ നേതൃത്വം ഇത് അവസാനിപ്പിക്കുവാന്‍ കെന്നഡിയോട് ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‍ കെന്നഡി ലോക്കര്‍ റൂമിലെ പ്രാര്‍ത്ഥനയും, കൂട്ടായ്മ പ്രാര്‍ത്ഥനയും അവസാനിപ്പിച്ചു. എങ്കിലും മൈതാനത്ത് ഒറ്റക്ക് പ്രാര്‍ത്ഥിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചില്ല, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഒരു കോച്ചായി ജോലിയിലിരിക്കെ പ്രാര്‍ത്ഥിക്കുവാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സ്കൂള്‍ അദ്ദേഹത്തെ ശമ്പളത്തോടു കൂടിയ അവധിയില്‍ പ്രവേശിപ്പിക്കുകയും, ജില്ല സ്കൂള്‍ നേതൃത്വം പിന്നീട് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തതാണ് പിന്നീട് വിവാദമായത്. ഏറെ ചര്‍ച്ചയായ ഈ കേസ്, പ്രാദേശിക, സംസ്ഥാന കോടതികള്‍ താണ്ടി അവസാനം സുപ്രീം കോടതിയില്‍ എത്തുകയും കെന്നഡിക്കു അനുകൂലമായ വിധിയുണ്ടാവുകയുമായിരിന്നു.

Tag: Bremerton school board reaches nearly $2M settlement with praying football coach Joe Kennedy, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 37