India

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ്: തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ ഓഫീസ് തുറന്നു

പ്രിന്‍സ് ഡേവിസ് 03-04-2023 - Monday

തൃശൂര്‍: ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് സി‌എം‌ഐ നിർവഹിച്ചു. ചടങ്ങിൽ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ: ജോ പാച്ചേരി സി‌എം‌ഐ, ഫിയാത്ത് മിഷൻ പ്രതിനിധികളായ പോളി തോമാസ്, ബൈജു, തോമാസ്, ഷാജി, ജെയ്സൻ നിലമ്പൂർ, GGM കോർഡിനേറ്റർ സിജോ ഔസേപ്പ് മറ്റ് ഫിയാത്ത് മിഷൻ ശുശ്രൂഷകരും സന്നിഹിതരായിരുന്നു.

മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് GGM മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മിഷൻ എക്സിബിഷൻ, മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ, നൈറ്റ് വിജിൽ , ബിഷ്പ്സ് മീറ്റ് തുടങ്ങി വിപുലമായ മിഷൻ പരിപാടികളാണ് 4-ാമത് മിഷൻ കോൺഗ്രസിൽ സംഘടിപ്പിച്ചിരിക്കുന്നത്.

More Archives >>

Page 1 of 518