India - 2024
വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും
പ്രവാചകശബ്ദം 24-04-2023 - Monday
കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി രാത്രി തങ്ങുന്ന ഐലൻഡിലെ താജ് മലബാറിൽ വൈകിട്ട് ഏഴിനാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലധ്യക്ഷന്മാരും ബിജെപിയെ പ്രതിനിധീകരിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, യാക്കോബായ സഭ മെത്രാപ്പോ ലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാ ട്ട്, കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, ക്നാനാ യ സിറിയൻ സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.