India - 2024

ഡോ. ജോർജ് പനംതുണ്ടിൽ റമ്പാൻ പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 20-08-2023 - Sunday

തിരുവനന്തപുരം: ഖസാക്കിസ്ഥാനിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനംതുണ്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് മെത്രാൻ സ്ഥാനാഭിഷേകത്തിന് മുമ്പുള്ള റമ്പാൻ പട്ടം സ്വീകരിച്ചു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായിൽ നിന്നും റമ്പാൻ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കിടയിൽ സന്യാസത്തെ സൂചിപ്പിക്കുന്ന കറുത്ത കുപ്പായവും പതിമൂന്നു കുരിശുകൾ ആലേഖനം ചെയ്ത ശിരോവസ്ത്രവും കുരിശുമാലയും സ്വീകരിച്ചു.

ചടങ്ങിൽ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബംഗ്ലാദേശിലെ മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളി കാർപ്പസ് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിൽ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബംഗ്ലാദേശിലെ മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോ സ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോ ളി കാർപ്പസ് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ജോർജ് പനംതുണ്ടിൽ റമ്പാന്റെ മെത്രാഭിഷേകം അടുത്ത മാസം ഒമ്പതിനു വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കായിൽ നടക്കും. ചടങ്ങുകൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികനായിരിക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാ തോലിക്കാ ബാവ സംബന്ധിക്കും.


Related Articles »