India - 2024

സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് ജോർജ് പനംതുണ്ടിൽ ഇന്ന് റമ്പാൻ പട്ടം സ്വീകരിക്കും

പ്രവാചകശബ്ദം 19-08-2023 - Saturday

തിരുവനന്തപുരം: ഖസാക്കിസ്ഥാനിലെ മാർപാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് റവ.ഡോ. ജോർജ് പനംതുണ്ടിൽ ഇന്നു രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ മലങ്കര ആരാധന ക്രമമനുസരിച്ച് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായിൽനിന്നു റമ്പാൻ പട്ടം സ്വീകരിക്കും.

ചടങ്ങിൽ സഭയിലെ മറ്റ് ബിഷപ്പുമാർ സംബന്ധിക്കും. ഇപ്പോൾ സൈപ്രസിലെ വത്തിക്കാൻ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ജോർജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ അടുത്ത മാസം ഒമ്പതിനു റോമിൽ നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽനിന്ന് വത്തിക്കാൻ അംബാസഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ്.


Related Articles »