India - 2024

ന്യൂനപക്ഷ സ്കോളർഷിപ്പ്: സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി

പ്രവാചകശബ്ദം 19-11-2023 - Sunday

ചങ്ങനാശേരി: കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ, പിന്നാക്ക വിഭാഗ പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേരളത്തിൽ തുടർന്നും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. ഇപ്പോൾ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഒബിസി വിഭാഗത്തിനു മാത്രമായി ചുരുക്കിയിരിക്കുകയാണ്. “കെടാവിളക്ക്” എന്ന പേരിലാണ് പുതിയ പ്രീ മെട്രിക് സ്കോളർഷിപ്പ് ആരംഭിച്ചിരിക്കുന്നത്.

ലത്തീൻ കത്തോലിക്ക വിഭാഗത്തെയടക്കം ഇതിൽനിന്നു മാറ്റിനിർത്തിയത് വിവാദമായി. സർക്കാർ വാഗ്ദാനം ചെയ്തതുപോലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോള ർഷിപ്പ് നടപ്പിലാക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണെന്ന് കത്തോലി ക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. “കെടാവിളക്ക്” സ്കോളർഷിപ്പിനു സമാനരീ തിയിൽ ന്യൂനപക്ഷവിഭാഗം വിദ്യാർഥികൾക്കു പുതിയ പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.


Related Articles »