India - 2024

സി.എച്ച് മുഹമ്മദ് കോയ ന്യൂനപക്ഷ സ്കോളർഷിപ്പ്; ഇന്ന് അവസാന തീയതി

പ്രവാചകശബ്ദം 04-03-2024 - Monday

തിരുവനന്തപുരം: സർക്കാർ/ സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്/ ഹോസ്റ്റൽ സ്റ്റൈപൻഡ് അപേക്ഷാ തീയതി നീട്ടി. ഇന്നാണ് അവസാന തീയതി. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ്. മെറിറ്റ് സീറ്റിൽ അഡ്‌മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിംഗ് കോളജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.

ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയി ൽ 50% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീക രിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപൻഡിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്. http://www.minoritywelfare.kerala.gov.in/ ‍ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.


Related Articles »