India - 2024

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാന്‍ അക്ഷര നഗരി ഒരുങ്ങുന്നു

പ്രവാചകശബ്ദം 03-12-2023 - Sunday

കോട്ടയം: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കോട്ടയത്ത് ക്രിസ്തുമസ് പപ്പാ വിളംബരയാത്ര ബോൺ നത്താലേ സീസൺ -ത്രീ അഞ്ചിനു നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആ രംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്തു ചേരുന്ന സമ്മേളനത്തിൽ കോട്ടയത്തെ ക്രൈസ്‌തവ സഭ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖരും ചേർന്ന് കേക്ക് മുറിക്കും. തുട ർന്ന് കോട്ടയത്തെ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്തുമസ് ദൃശ്യാവിഷ്കാരവുമുണ്ടായിരിക്കും.

മുവായിരത്തിലധികം പപ്പാമാർ അണിനിരക്കുന്ന റാലിയിൽ കാരിത്താസ് നഴ് സിംഗ് കോളജ്, കാരിത്താസ് ഫാർമസി കോളജ്, ദർശന സാംസ്ക‌ാരിക കേ ന്ദ്രം, ബിസിഎം കോളജ്, കെഇ സ്‌കൂൾ, ചെത്തിപ്പുഴ നഴ്‌സിംഗ് കോളജ്‌, മേരി ക്വീൻസ് നഴ്സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്‌സിംഗ് കോളജ്, സെൻ്റ് റീത്താസ് നഴ്സിംഗ് കോള ജ് നാലുകോടി, കിടങ്ങൂർ ലിറ്റിൽ ലൂർദ് നഴ്‌സിംഗ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ, ഗിരിദീപം സ്‌കൂൾ, കട്ടച്ചിറ മേരി മൗണ്ട് സ്‌കൂൾ, കോട്ടയം ക്രിസ്തു രാജ കത്തീഡ്രൽ, നല്ലിടയൻ പള്ളി, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, പേരൂർ, നീറിക്കാട് ഇടവകകൾ, മാന്നാനം കെഇ കോളജ്, എസ്എച്ച് മൗണ്ട് സെമിനാരി, വടവാതൂർ സെമിനാരി, ദർശന ഇൻ്റർ നാഷണൽ സ്‌കൂൾ, കോട്ട യം സെന്റ് ആൻസ് സ്‌കൂൾ തുടങ്ങിയ കോട്ടയത്തെ വിവിധ ക്രൈസ്‌തവ സംഘടനകളും സ്ഥാപനങ്ങളും ഭാഗമാകും.

2021ൽ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുമായി ചേർന്ന് കോട്ടയത്തെ വിവിധ ക്രൈസ്‌തവ സംഘടന കളുടെ നേതൃത്വത്തിൽ തുടങ്ങിയ ബോൺ നത്താലേ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. കോട്ടയത്തിന്റെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ബോൺ നത്താലേ അക്ഷരനഗരിക്ക് പുത്തൻ ക്രിസ്തുമസ് അനുഭവമാകുമെന്നും സംഘാടക സമിതി ഭാരവാഹികളായ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമി ൽ പുള്ളിക്കാട്ടിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട് എ ന്നിവർ പറഞ്ഞു.


Related Articles »