India - 2025
ബോണ്‍നത്താലെയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
18-12-2019 - Wednesday
തൃശൂര്‍: തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍നത്താലെയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 27നു നടക്കുന്ന ബോണ്‍നത്താലെ ക്രിസ്മസ് സാംസ്‌കാരിക ഘോഷയാത്രയില്‍ പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാരും രണ്ടായിരത്തോളം മാലാഖക്കുഞ്ഞുങ്ങളും രണ്ടായിരത്തിലധികം ഫാന്‍സി ഡ്രസുകാരും വലുതും ചെറുതുമായ ഇരുപതിലധികം പ്ലോട്ടുകളും അണിനിരക്കും.
പ്ലോട്ടുകളുടെ നിര്‍മാണവും നൃത്തച്ചുവടുകളുടെ പരിശീലനവും അവസാന ഘട്ടത്തിലാണ്. ചീഫ് പേട്രണ്‍ കൂടിയായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അണിയറയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. പതിനായിരങ്ങള്‍ക്ക് ആസ്വദിക്കാനാകുന്ന തരത്തില്‍ പുതുമയുള്ളതും വ്യത്യസ്തതയാര്‍ന്നതുമായ വിഭവങ്ങളാണ് ഇത്തവണ ബോണ്‍നത്താലെയ്ക്കായി ഒരുക്കുന്നതെന്നു സംഘാടകരായ മോണ്‍. തോമസ് കാക്കശേരി, ഫാ. ജോസ് പുന്നോലിപ്പറന്പില്‍, ജോജു മഞ്ഞില, എന്‍.പി. ജാക്‌സണ്‍, ജോര്‍ജ് ചിറമ്മല്‍ എന്നിവര്‍ പറഞ്ഞു.