India - 2024

ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പ്രവാചകശബ്ദം 05-12-2023 - Tuesday

കൊച്ചി: എറണാകുളം സെൻ്റ തെരേസാസ് കോളജ് (ഓട്ടോണമസ്) ഏർപ്പെടുത്തിയിട്ടുള്ള ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച സേവനപ്രവർ ത്തനം നടത്തിയിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാർഡ്.

യോഗ്യരായവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം മാനേജർ, സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്), എറണാകുളം 682011 എന്ന വിലാസത്തിൽ 20 നു മുൻപായി അപേക്ഷ നൽകേണ്ടതാണ്. 2024 ജനുവരി 29ന് സെന്റ് തെരേസാസ് കോളജിൽ നടക്കുന്ന അനുസ്‌മരണചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.


Related Articles »