India - 2025
ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
പ്രവാചകശബ്ദം 15-11-2022 - Tuesday
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്) ഏർപ്പെടുത്തിയ ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികളെയാണ് അവാർഡിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. യോഗ്യരായവർ വിശ ദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം മാനേജർ, സെന്റ് തെരേസാസ് കോള ജ്, എറണാകുളം - 682011 എന്ന വിലാസത്തിൽ ഡിസംബർ 20നു മുമ്പ് അപേക്ഷിക്കണം. ജനുവരി 29ന് കോളജിൽ നടക്കുന്ന അനുസ്മരണചടങ്ങിൽ പുരസ്കാരം സമ്മാ നിക്കും. 2015-ലാണ് തെരേസ ലിമ പുരസ്കാരം ഏർപ്പെടുത്തിയത്.
