News - 2024

തിരുപ്പിറവി സ്മരണയില്‍ ലോകം

പ്രവാചകശബ്ദം 25-12-2023 - Monday

തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. തിരുപിറവിയെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു.

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബെത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധ കുര്‍ബാന നടന്നു. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബെത്ലഹേമിലെ ക്രിസ്തുമസ് ചടങ്ങുകള്‍ ലളിതമായിരിന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്കായി ആയിരങ്ങളാണ് ഒത്തുകൂടിയിരിന്നത്. ഇന്ത്യ, മെക്സിക്കോ, ദക്ഷിണ കൊറിയ, ഐവറി കോസ്റ്റ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ബലിപീഠത്തിനു മുന്നിൽ സിംഹാസനസ്ഥനായ ഉണ്ണിയേശുവിന്റെ രൂപത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചു. ഫ്രാന്‍സിസ് പാപ്പ തിരുകര്‍മ്മങ്ങളിൽ പങ്കെടുത്തെങ്കിലും മുഖ്യകാർമികത്വം വഹിച്ചില്ല.


Related Articles »