India - 2024

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക്

18-01-2024 - Thursday

നെടുങ്കണ്ടം: കുടിയേറ്റ കാലത്ത് ആരംഭിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തെ ഇന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്‌ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തും. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലെത്തുന്ന ഇടുക്കി ജില്ലയിലെ ആദ്യ ദേവാലയമാണ് നെടുങ്കണ്ടം. ഇടുക്കി രൂപതയിൽ ഏറ്റവും അധികം ഇടവകാംഗങ്ങളുള്ള ദേവാലയങ്ങളിൽ ഒന്നുകൂടിയാണ് ഈ ദേവാലയം.

കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ കൂദാശാ കർമങ്ങളിൽ സഹകാർമികരാകും. നാളെ ദേവാലയ തിരുനാളിനും തുടക്കമാകും. ഈ ദിവസങ്ങളിൽ കൊടിമരം, കൽക്കുരിശ് എന്നിവയുടെ വെഞ്ചരിപ്പ്, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, പൊന്തിഫിക്കൽ കുർബാനകൾ, തിരുനാൾ പ്രദക്ഷിണം, ആകാശവിസ്മയം എന്നിവയും നടക്കും. ഇന്ന് നടക്കുന്ന കുദാശാ കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജെയിംസ് ശൗര്യാംകുഴി അറിയിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.


Related Articles »