India - 2024

മലയാറ്റൂറില്‍ ചരിത്ര പ്രസിദ്ധമായ പുതുഞായർ തിരുനാളിന് കൊടിയേറി

പ്രവാചകശബ്ദം 04-04-2024 - Thursday

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പുതുഞായർ തിരുനാളിന് ഇന്നു കൊടിയേറി. രാവിലെ ആറിന് ആഘോഷമായ കുർബാനയെത്തുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 7.30ന് പഴയപള്ളിയിൽ വിശുദ്ധ കുർബാനയും നടന്നു. വൈകുന്നേരം ആറിന് ആഘോഷമായ വിശുദ്ധ കുർബാന. പുതുഞായർ തിരുനാൾ ദിനമായ ഏഴിനു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന. വൈകുന്നേരം അ ഞ്ചിന് താഴത്തെ പള്ളിയിലേക്ക് പൊൻപണം എത്തിച്ചേരും.

ഇന്നു വൈകുന്നേരം 5.30ന് കുരിശുമുടി ദേവാലയത്തിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും. നാളെ രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കു ർബാന, നൊവേന. വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. ശനിയാഴ്‌ച രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന. പുതുഞായർ ദിനത്തിൽ പുലർച്ചെ 12.05ന് തിരുനാൾ കുർബാന. തുടർന്ന് രണ്ടിനും 5.30നും 6.30നും 7.30നും വിശുദ്ധ കുർബാന. ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, വചനസന്ദേശം. ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണം ഇറക്കൽ.


Related Articles »