India - 2024

സമൂഹത്തിൽ നല്ല കുടുംബത്തിന് ജന്മം നൽകുന്നവരായിരിക്കണം കുടുംബനാഥന്മാര്‍: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 28-05-2024 - Tuesday

മൂവാറ്റുപുഴ: സമൂഹത്തിൽ നല്ല കുടുംബത്തിന് ജന്മം നൽകുന്നവരായിരിക്കണം കുടുംബനാഥന്മാരായ പിതാക്കന്മാരെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ നട ന്ന പിതൃവേദി കോതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുടുംബത്തിൻ്റെ നട്ടെല്ലായും സ്നേഹത്തിൽ ഒരുമിച്ചുകൊണ്ടുപോകുന്ന നല്ല വ്യക്തിത്വങ്ങളായും കുടുംബനാഥന്മാർ മാറണമെന്നും കുടുംബത്തിന്റെയും സമൂഹത്തിൻ്റെയും സഭയുടെയും ഉന്നമനമായിരിക്കണം പിതൃവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ യോഗം ഉദ്ഘാടനം ചെയ്‌തു. ഐക്യത്തിന്റെ പ്രതീകങ്ങളായി കുടുംബം സമൂഹത്തിൽ മാറണമെന്നും കുടുംബനാഥന്മാർ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തിയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു. പിതൃവേദി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, പ്രസിഡൻ്റ് പ്രഫ. ജോസ് ഏബ്രഹാം, വൈസ് പ്രസിഡൻ്റ ധേബാർ ജോസഫ്, ബ്രദർ ഔസേപ്പച്ചൻ പുതുമന, ജോൺസൺ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സെമിനാർ നയിച്ചു. രൂപത സെക്രട്ടറി ജിജി പോൾ പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആരക്കുഴ ഫൊറോന പ്രസിഡന്റ് ബിജു ജോയി, മുതലക്കോടം ഫൊറോന പ്രസിഡൻ്റ് സജി മാത്യു കാഞ്ഞിരമലയിൽ, കോതമംഗലം ഫൊറോന പ്രസിഡൻ്റ് സോണി പാമ്പക്കൽ, ഫാമിലി അപ്പസ്‌തോലേറ്റ് പ്രസിഡൻ്റ് ഡിഗോൾ കെ. ജോർജ്, കരിമണ്ണൂർ ഫൊറോന പ്രസിഡൻ്റ് ജോയി ജോസഫ്, ജോളി മുരിങ്ങമറ്റം എന്നിവർ നേതൃത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

More Archives >>

Page 1 of 587