India - 2024

വർഗീയതയ്ക്കും അഴിമതിയ്ക്കും എതിരായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

പ്രവാചകശബ്ദം 05-06-2024 - Wednesday

കൊച്ചി: രാഷ്ട്രീയ ഭൂരിപക്ഷവും വർഗീയ ഭൂരിപക്ഷവും തമ്മിലുള്ള മത്സരത്തിൽ കേവലം എണ്ണത്തിൻ്റെ കണക്കിനപ്പുറം വർഗീയതയെ ഇന്ത്യ ചെറുത്തുതോൽപ്പിക്കുമെന്നു തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ആശയങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുന്ന ഭൂരിപക്ഷമാണ്. എന്നാൽ, അതിനെ വർഗീയ ഭൂരിപക്ഷം എന്ന ധ്രുവീകരണ ആശയം ഉയർത്തി തകർക്കാൻ ആരു ശ്രമിച്ചാലും അത് ഇന്ത്യയിൽ അപ്പാടെ വിലപ്പോകില്ല എന്നതാണു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു.

അഴിമതിയും ഏകാധിപത്യ പ്രവണതകളും പ്രതിഷേധങ്ങളെ വകവയ്ക്കാത്ത നിലപാടുകളും ജനം എതിർക്കുന്നതിൻ്റെ തെളിവുകൂടിയാണ് ഈ തെര ഞ്ഞെടുപ്പു ഫലമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സം സ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.

More Archives >>

Page 1 of 588