India - 2024
കരുണയാണ് ലളിത ജീവിതത്തിന്റെ ചാലകശക്തി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
അമല്‍ സാബു 31-08-2016 - Wednesday
കൊച്ചി: ഹൃദയ കാരുണ്യമാണ് ഒരുവനെ പങ്കുവയ്ക്കലിലേക്കും ജീവിതലാളിത്യത്തിലേക്കും നയിക്കുന്നതെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ കരുണയെക്കുറിച്ചുള്ള ദര്‍ശനത്തിന്റെയും ജീവിതത്തിന്റെയും സംഗ്രഹമായ 'കരുണാമയന്‍' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആദ്യപ്രതി ഏറ്റുവാങ്ങി. 'ഫ്രാന്‍സിസ് പാപ്പായുടെ ഗ്രന്ഥകാരന്‍' എന്നറിയപ്പെടുന്ന ഡോ. ജെ. നാലുപറയിലാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.