News - 2025

ദുരിതബാധിതര്‍ക്ക് 100 ഭവനങ്ങള്‍: കെസിബിസി ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച

പ്രവാചകശബ്ദം 16-12-2024 - Monday

മാനന്തവാടി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെ‌സി‌ബി‌സി ചെയർമാൻ കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും.

മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, ജെ‌പി‌ഡി കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, ഡബ്ല്യു‌എസ്‌എസ്‌എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഐ.സി. ബാലകൃഷ്ണൻ എം‌എല്‍‌എ, ശ്രീ ടി. സിദ്ധിക് എം‌എല്‍‌എ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിർമ്മിക്കുന്നത്. കെ‌സി‌ബി‌സി വയനാട്ടിലും വിലങ്ങാടുമായി ന്യൂറോളം വീടുകളാണ്‌ നിർമിക്കുക. കെ‌സി‌ബി‌സിയുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത പി‌ആര്‍‌ഓ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Related Articles »