India - 2025

ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കർഷകന്റെ ഭൂനികുതി ഉയർത്തുന്ന സർക്കാർ നിലപാട് പ്രതിഷേധാര്‍ഹം: മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 09-02-2025 - Sunday

ചെമ്പേരി: ഉദ്യോഗസ്ഥരുടെ ശമ്പളനിരക്ക് വർദ്ധിപ്പിക്കാൻ കർഷകൻ്റെ ഭൂനികുതി ഉ യർത്തുന്ന സർക്കാർ നിലപാട് ചോര നീരാക്കി പാടത്തും പറമ്പിലും പണിയെടുത്ത് അന്നം വിളമ്പുന്ന കർഷകർക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹി കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂനികുതി വർധിപ്പിച്ച് സർക്കാരും, വന്യമൃഗങ്ങളുമായി വനംവകുപ്പും കർഷകരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ചെറിയ പ്രതിസന്ധികൾ സഭ നേരിടുന്നുണ്ടെന്നു വച്ച് ഈ അവസരം മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം സഭയെ അങ്ങ് നശിപ്പിച്ചുകളയാമെന്ന് കരുതിയാൽ അത് അനുവദിച്ചുതരില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. സമുദായത്തിൻറെ ആവശ്യങ്ങൾ നിരാകരിക്കുന്നവരെ സഭയും സമൂഹവും നിരാകരിക്കുമെന്നും കത്തോലിക്കാ സമുദായത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുമെന്നും ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അതിരൂപത പ്രസി ഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.


Related Articles »