Events - 2025
ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതല്‍ അഖണ്ഡ ബൈബിൾ പാരായണം
ഷൈമോൻ തോട്ടുങ്കൽ 09-02-2025 - Sunday
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് ഇന്ന് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു. രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്‌ഫോമിൽ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന, സമാപന കർമ്മങ്ങൾ നിർവഹിക്കുമെന്ന് വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ ഡയറക്ടർ, റവ. സി. ഡോ. ജീൻ മാത്യു എസ് എച്ച്, പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ സെക്രട്ടറി അൽഫോൻസ കുര്യൻ എന്നിവർ അറിയിച്ചു.
![](/images/close.png)