India - 2025
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ
പ്രവാചകശബ്ദം 25-02-2025 - Tuesday
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടക്കും.
രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോ ൻ മാർ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. രാവിലെ 10.20ന് മേജർ രവിയും 11.15ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ക്ലാസുകൾ നയിക്കും. ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ യൂഹാനോൻ മാർ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തും.
ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ്, ബിഷപ്പ് ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽപറമ്പിൽ, ഫാ. ജോൺ അരിക്കൽ, മദ്യവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള, റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ, ഫാ. ജോൺ വടക്കേക്കളം എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 12. 15നു തിരുഹൃദയ നഴ്‌സിംഗ് കോളജ് വിദ്യാർഥിനികളുടെ ലഹരി വിരുദ്ധ യുത്ത് കോർണർ നടക്കും. കത്തോലിക്കാ സഭയുടെ സീറോമലബാർ-ലത്തീൻ-മലങ്കര റീത്തുകളിലെ 32 രൂപതകളിൽ നിന്നായി മദ്യവിരുദ്ധ പ്രവർത്തകരും ആതുരശുശ്രൂഷാ പ്രവർത്തകരും യുവജനങ്ങളും സമ്മേളനത്തിൽ പങ്കാളികളാകും
